ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ ജിസിൻ എന്നയാൾ എത്തിച്ച അച്ചാറിലാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്.
എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത്.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Drugs found in pickle bottle given to them by neighbor to take to Gulf